---
title: "തലശേരിയിൽ ഗാരേജിൽ പെയിൻ്റിംഗിനായി നിർത്തിയിട്ട ഇന്നോവ കവർന്നു ; കവർച്ച ചെയ്യപ്പെട്ടത് ചമ്പാട് സ്വദേശിയുടെ ഇന്നോവ*"
english_title: "Innova parked in garage for painting stolen in Thalassery; The robbed belonged to a native of Champat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/94577/Innova parked in garage for painting stolen in Thalassery; The robbed belonged to a native of Champat"
published_at: "2023-02-04T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0b08c9d93_IMG-20230204-WA0031.jpg"
keywords: []
---

# തലശേരിയിൽ ഗാരേജിൽ പെയിൻ്റിംഗിനായി നിർത്തിയിട്ട ഇന്നോവ കവർന്നു ; കവർച്ച ചെയ്യപ്പെട്ടത് ചമ്പാട് സ്വദേശിയുടെ ഇന്നോവ*

> **Lead Summary:** തലശേരി :പെയിൻ്റിംഗ് ജോലിക്കായി തലശേരി എരഞ്ഞോളിയിലെ ആർ.ജെ ഗാരേജിൽ നിർത്തിയിട്ട ഇന്നോവ കാറും സി.സി.ടി.വി.യുമാണ് കവർച്ച ചെയ്യപ്പെട്ടത്. ചമ്പാട് സ്വദേശിയായ ഗൾഫുകാരൻ മിഷാദിൻ്റെ കെ.എൽ.45 വി. 4836 നമ്പർ ഇന്നോവയാണ് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടത്. മിഷാദിൻ്റെ സുഹൃത്താണ് കാർ ഗാരേജിൽ ഏൽപ്പിച്ചത്.

## Article Content

തലശേരി :പെയിൻ്റിംഗ് ജോലിക്കായി തലശേരി എരഞ്ഞോളിയിലെ ആർ.ജെ ഗാരേജിൽ നിർത്തിയിട്ട ഇന്നോവ കാറും സി.സി.ടി.വി.യുമാണ് കവർച്ച ചെയ്യപ്പെട്ടത്. ചമ്പാട് സ്വദേശിയായ ഗൾഫുകാരൻ മിഷാദിൻ്റെ കെ.എൽ.45 വി. 4836 നമ്പർ ഇന്നോവയാണ് ആസൂത്രിതമായി കവർച്ച ചെയ്യപ്പെട്ടത്. മിഷാദിൻ്റെ സുഹൃത്താണ് കാർ ഗാരേജിൽ ഏൽപ്പിച്ചത്.

ചോനാടത്തെ രശ്മി നിവാസിൽ രവീന്ദ്രൻ്റെതാണ് ഗാരേജ്. വ്യാഴാഴ്ച രാത്രി ജോലിക്ക് ശേഷം ഗാരേജ് പൂട്ടി വീട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് പിൻവശത്തെ വടക്ക് ഭാഗത്തെ ചുമർ കുത്തിത്തുറന്നതും, ഇന്നോവ കാണാതായത് ശ്രദ്ധയിൽ പെട്ടതെന്നും രവിന്ദ്രൻ പറഞ്ഞു.

ഗാരേജിൽ സ്ഥാപിച്ച സി.സി.ടി.വി.ക്യാമറയും ഡി.വി.ആറും മോഷ്ടാക്കൾ അഴിച്ചു കൊണ്ടുപോയിരുന്നു. ഇന്നോവ ക്ക് മാത്രം 10 ലക്ഷം വില വരും. തലശ്ശേരി മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഗാരേജ് കുത്തിത്തുറന്ന് വാഹനം കളവ് പോയത്. പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് പോലിസ് നായയും വിരലടയാള വിദഗ്ദരും ഗാരേജിലെത്തി തെളിവുകൾ ശേഖരിച്ചു മടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/94577/Innova parked in garage for painting stolen in Thalassery; The robbed belonged to a native of Champat)